വർക്കല റെയിൽവേ ട്രാക്കിൽ തെങ്ങിൻതടി കയറ്റിവെച്ച് അട്ടിമറി ശ്രമം ; രണ്ടുപേർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

വർക്കല റെയിൽവേ ട്രാക്കിൽ തെങ്ങിൻതടി കയറ്റിവെച്ച് അട്ടിമറി ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

 


വർക്കല ഇടവയിൽ റെയിൽവേ ട്രാക്കിൽ തെങ്ങിൻതടി കയറ്റിവെച്ച്  ട്രെയിൻ അട്ടിമറിക്കാൻ  ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. ഇടവ തൊടിയിൽ ഹൗസിൽ സാജിദ്(27), ഇടവ കാപ്പിൽ ഷൈലജ മൻസിലിൽ ബിജു(30) എന്നിവരാണ് പിടിയിലായത്. ഞാ‍യറാഴ്ച രാത്രി 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.


ചെന്നൈ-ഗുരുവായൂർ  6127-ാം നമ്പർ എക്‌സ്പ്രസ് തീവണ്ടി കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് തെങ്ങിൻതടി കയറ്റിവെച്ചത്.  തീവണ്ടി തടിയിൽ ഇടിക്കുകയും എൻജിനിലെ കാറ്റിൽ ഗാർഡിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ലോക്കോ പൈലറ്റ് തീവണ്ടി നിർത്തി എൻജിനിൽ കുരുങ്ങിക്കിടന്ന തടിക്കഷണം മാറ്റിയശേഷമാണ് യാത്ര തുടർന്നത്. 


തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഇതിഹാസ് താഹ, കൊല്ലം സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ മനോജ്കുമാർ, ഇന്റലിജൻസ് സ്‌ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ  റെയിൽവേ ആക്ടനുസരിച്ച് കേസെടുത്തു. അട്ടിമറി ശ്രമമായിരുന്നോയെന്നും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും വിശദമായി അന്വേഷിച്ചുവരികയാണ്. 

Post Top Ad