കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മേഖലയില്‍ വാക്‌സിന്‍ ക്ഷാമം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 10, ശനിയാഴ്‌ച

കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മേഖലയില്‍ വാക്‌സിന്‍ ക്ഷാമം

 


കൊവിഡ് രോഗ വ്യാപനം കൂടുന്നതിനിടയിൽ  തിരുവനന്തപുരം മേഖലയില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം.  25,000 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമാണ് തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത്. നാളെ മുതൽ വാർഡ് തലത്തിൽ വാക്‌സിൻ ക്യാമ്പുകൾ തുറക്കാനിരിക്കയാണ്  വാക്‌സിൻ ക്ഷാമം.  രണ്ട് ദിവസത്തിനുള്ളിൽ  വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തോട് കൂടുതല്‍ ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ  കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല. 



Post Top Ad