വിഷു കണിയൊരുക്കി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 14, ബുധനാഴ്‌ച

വിഷു കണിയൊരുക്കി ആറ്റിങ്ങൽ നഗരസഭ

 


ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കി. വിഷു പുലരിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി കണി വിളക്കിന് തിരിതെളിയിച്ചു. കൂടാതെ നഗരസഭാങ്കണത്തിലെ മാവിൽ നിന്ന് 150 ൽ അധികം മാമ്പഴം വിളവെടുക്കുകയും ചെയ്തു.


വിഷു ദിനത്തിൽ മാമ്പഴം കൃത്യമായി ലഭിക്കാൻ ജീവനക്കാരുടെ പേര് രേഖപ്പെടുത്തിയ പ്ലക്ക് കാർഡുകൾ മാങ്കുലകളിൽ തൂക്കിയിട്ടിരുന്നത് നേരത്തെ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ കൊവിഡ് പ്രതിസന്ധിയിലും നഗരവാസികൾക്ക് നല്ലൊരു വിഷു ദിനം ആശംസിക്കുന്നതോടൊപ്പം, തിരുമുറ്റത്തെ മധുര മാവിൽ നിന്നും കന്നി വിളവെടുത്ത സന്തോഷവും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ജനങ്ങളോട് പങ്ക് വച്ചു.

Post Top Ad