വ്യാജരേഖ നൽകി ക്യാമറ തട്ടിയെടുക്കൽ കേരളത്തിൽ സജീവം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

വ്യാജരേഖ നൽകി ക്യാമറ തട്ടിയെടുക്കൽ കേരളത്തിൽ സജീവം


തിരുവനന്തപുരം കരമന  വ്യാജരേഖ നൽകി രണ്ടു  യുവാക്കൾ ക്യാമറ തട്ടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി 7 മണിയോടെയാണ് സംഭവം.  ബെർത്ഡേ  പാർട്ടിക്ക് എന്ന  വ്യാജേനയാണ്  വ്യാജരേഖ  നൽകി CANNON EOS R എന്ന ക്യാമറയും അതിനുവേണ്ടിയുള്ള ലെൻസും ഉൾപ്പടെ  യുവാക്കൾ വാടകയ്ക്ക് എടുത്തത്.   ക്യാമറ തിരികെ നൽകാത്തതിനെ തുടർന്ന് അവർ നൽകിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച് ഓഫ് ആയിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അടുത്തുള്ള  സി സി ടി വി ദൃശ്യങ്ങളിൽ നിന്നും  ക്യാമറ കൊണ്ട് പോയ യുവാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അറിയിക്കുക. 8921559835. ഇത്തരം സംഭവങ്ങൾ കേരത്തിലുടനീളം സംഭവിക്കുന്നു എങ്കിൽകൂടി പ്രതികളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഫോട്ടോഗ്രാഫി സംഘടനകളും ഇത്തരം സംഭവങ്ങളിൽ അലംഭാവം ആണ് കാണിക്കുന്നത് 

Post Top Ad