കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്


ചിറയിൻകീഴ് പഞ്ചായത്തിന്റെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്. കോവിഡ് പ്രതിരോധ   പ്രവർത്തനങ്ങളുടെ ഭാഗമായി  26000 രൂപയോളം വിലവരുന്ന സാനിറ്റൈസർ, മാസ്‌ക്, ഫേസ് ഷീൽഡ് തുടങ്ങിയ സാമഗ്രികൾ ചിറയിൻകീഴ് പഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രത്തിന് ബാങ്ക്  നൽകി. 


ചിറയിൻകീഴ് പഞ്ചായത്തോഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് യു.സലിംഷാ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളിക്കു പ്രതിരോധ സാമഗ്രികൾ കൈമാറി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ബിജു, പഞ്ചായത്തംഗം സുരേഷ് കുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാക്കളായ വി.വിജയകുമാർ, പി.വി.സുനിൽ, ജെ.എച്ച്.ഐ.മാരായ സൂരജ്, മാഹീൻ എന്നിവർ പങ്കെടുത്തു.

Post Top Ad