പ്രധാനമന്ത്രിയുടെ സന്ദർശനം ; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

പ്രധാനമന്ത്രിയുടെ സന്ദർശനം ; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്  തിരുവനന്തപുരം നഗരത്തില്‍ ഇന്ന് (02/04/21) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.  കാര്യവട്ടം, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. 


ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി എട്ടു വരെ ശംഖുംമുഖം- ഓൾസെയിന്റ്‌സ്- ചാക്ക വെൺപാലവട്ടം- മുക്കോലക്കൽ ആറ്റിൻകുഴി- ടെക്‌നോപാർക്ക്-കഴക്കൂട്ടം-അമ്പലത്തിൻകര കാര്യവട്ടം- ഗ്രീൻഫീൽഡ് സ്റ്റേഡിയം വരെയുള്ള റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമയം കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള റോഡ് പരമാവധി ഒഴിവാക്കി യാത്ര ചെയ്യണമെന്നും പോലീസ് അറിയിച്ചു. കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ദേശീയപാതക്ക് സമാന്തരമായോ, ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.


കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ വെട്ടുറോഡ് നിന്ന്‌ ചന്തവിള- കാട്ടായിക്കോണം വഴി തിരിച്ചുവിടും. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ ശ്രീകാര്യം ജങ്ഷനിൽനിന്ന്‌ ചെമ്പഴന്തി-കാട്ടായിക്കോണം വഴി തിരിച്ചുവിടും. പട്ടം ഭാഗത്തുനിന്ന്‌ കൊല്ലം ഭാഗത്തേക്കു പോകേണ്ട ദീർഘദൂര സർവീസ് വാഹനങ്ങൾ കേശവദാസപുരത്തു നിന്ന്‌ തിരിഞ്ഞ് എം.സി. റോഡിലൂടെ പോകണം. ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471-2558731, 0471-2558732 എന്ന നമ്പറിൽ ബന്ധപെടുക. 

 

Post Top Ad