സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി അന്തരിച്ചു

 


സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി (34) അന്തരിച്ചു. കൊവിഡ് ബാധയത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.  ഡൽഹിയിലെ പ്രമുഖ പത്രത്തിൽ സീനിയർ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.  ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. സീതാറാം യച്ചൂരി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.  ആശിഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Post Top Ad