സരിത എസ് നായര്‍ അറസ്റ്റില്‍ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

സരിത എസ് നായര്‍ അറസ്റ്റില്‍

 


സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേലാണ് നടപടി.   കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്.  നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും കോടതിയില്‍ തുടര്‍ച്ചയായി  ഹാജരാകാതിരുന്നതിനെ തുടർന്നാണ്   സരിതനായർക്കെതിരെ നടപടി സ്വീകരിച്ചത്.  


നേരത്തെ, കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.  സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. 


Post Top Ad