രോഗവ്യാപനം കൂടിയാൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടി വരും ; ആരോഗ്യമന്ത്രി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

രോഗവ്യാപനം കൂടിയാൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടി വരും ; ആരോഗ്യമന്ത്രി

 സംസ്ഥാനത്ത്   രണ്ടു ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ക്ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യമന്ത്രി .  കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്സീൻ ഡോസുകൾക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീൻ രണ്ടു ദിവസത്തിനുള്ളിൽ എത്തിയില്ലെങ്കിൽ മാസ് വാക്സിനേഷൻ ക്യാംപെയ്ൻ പ്രതിസന്ധിയിലാകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  


സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യമാണെന്നും കനത്ത ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല. പഞ്ചായത്ത് തല പ്രതിരോധം ഊർജ്ജിതമാക്കാനും  മന്ത്രി  നിർദേശിച്ചു.   ഏത് പ്രദേശത്താണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടൽ നടത്തുമെന്നും പരിശോധന കുറഞ്ഞ സ്ഥലങ്ങളിൽ അവ വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Post Top Ad