ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിൽ കൊവിഡ് പ്രതിരോധ മോണിറ്ററിംഗ് കമ്മിറ്റി ചേർന്നു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിൽ കൊവിഡ് പ്രതിരോധ മോണിറ്ററിംഗ് കമ്മിറ്റി ചേർന്നു

 


കൊവിഡ് 19  തീവ്ര വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി  ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിൽ കൊവിഡ് പ്രതിരോധ മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ജനപ്രതിനിധികൾ, നഗരത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൈവറ്റ് ബസ് ഓണർമാർ, വ്യാപാരികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിൽ  രണ്ടാം ഘട്ട വ്യാപനത്തിൽ നിന്ന് ആറ്റിങ്ങൽ  പട്ടണത്തെ സംരക്ഷിച്ച് നിർത്താൻ വേണ്ടിയുള്ള സർവ്വ സുരക്ഷയൊരുക്കാൻ  തീരുമാനമായി.


നഗരസഭ മന്ദിരത്തിൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്ടറൽ മജിസ്ട്രേട്ട് വി. അനിൽകുമാർ, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ വികസന സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഗിരിജ ടീച്ചർ, എസ്.ഷീജ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഡെപ്യൂട്ടി തഹസീൽദാർ ഷാൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ഡോക്ടർമാരായ ജസ്റ്റിൻ ജോസ്, വി.ബി. വിജയകുമാർ, ജോഷില കെയ്ത്താൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്. മഞ്ചു, സുമ തുടങ്ങിയവർ  പങ്കെടുത്തു.

Post Top Ad