പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 10, ശനിയാഴ്‌ച

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

 


പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/കോഴ്സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ ഏപ്രിൽ 13,14,15 തിയതികളിൽ നൽകണം. മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ്  ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ ഏപ്രിൽ  16ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2560  363, 0471-2560 364 നമ്പറുകളിൽ ബന്ധപെടുക.

Post Top Ad