മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 3, ശനിയാഴ്‌ച

മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

 


കൊല്ലം ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം.  ഇന്ന്  രാവിലെ 11 മണിയോടെയാണ്  സംഭവം. മുതുപിലാക്കാട് സ്വദേശി കൃഷ്ണൻകുട്ടിയാണു (കണ്ണൻ ) മരിച്ചത്.  മരത്തിൽ കയറിയ കണ്ണൻ മരം മുറിക്കുന്ന  യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തിൽ കയറുമായി ബന്ധിച്ചിരുന്നു. മരം  മുറിക്കുന്നതിനിടെ യന്ത്രം കയ്യിൽ നിന്നു വഴുതി താഴേക്കു പോകുകയും  അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നുവെന്നുമാണ്  ദൃക്സാക്ഷി മൊഴി.    ഫയർ ഫോഴ്സ് എത്തിയാണു മൃതദേഹം താഴെയിറക്കിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 


Post Top Ad