കിഴുവിലം പഞ്ചായത്ത് ഹാളിൽ പൊതുജനങ്ങൾക്കായി ആർ ടി പി സി ആർ ടെസ്റ്റ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 21, ബുധനാഴ്‌ച

കിഴുവിലം പഞ്ചായത്ത് ഹാളിൽ പൊതുജനങ്ങൾക്കായി ആർ ടി പി സി ആർ ടെസ്റ്റ്കിഴുവിലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  കിഴുവിലം പഞ്ചായത്ത് പതിനേഴാം വാർഡിൽ 13 പേർക്ക്  രോഗം സ്ഥിരീകരിച്ചു. ഈ വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.  രോഗം സ്ഥിരീകരിച്ചവർ  വിവിധ സ്ഥലങ്ങളിലായി   ചികിത്സയിൽ തുടരുകയാണ്. 


കോവിഡ് അതിവ്യാപനം കണക്കിലെടുത്ത്  കിഴുവിലം പഞ്ചായത്ത് ഹാളിൽ വച്ച്  നാളെ രാവിലെ പത്തു മണി മുതൽ  പൊതുജനങ്ങൾക്കായി ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്   എല്ലാവർക്കും ഇതിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. Post Top Ad