ഇന്ത്യക്കാർക്ക് വിലക്ക് ; വിമാന സർവീസ് നിർത്തി വച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

ഇന്ത്യക്കാർക്ക് വിലക്ക് ; വിമാന സർവീസ് നിർത്തി വച്ചു

കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ കുവൈത്തിലും ഇന്ന് മുതൽ  ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നും നേരിട്ടോ മറ്റേതെങ്കിലും രാജ്യം വഴിയോ വരുന്ന ഇന്ത്യക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.  ഇന്ത്യക്ക് പുറത്ത് 14  ദിവസം കഴിഞ്ഞവർക്കാണ് കുവൈത്തിലേക്ക്  പ്രവേശനാനുമതി.  ചരക്കു വിമാനങ്ങൾക്ക് വിലക്കില്ല. നേരത്തെ ബ്രിട്ടൻ, കാനഡ, യു എ ഇ എന്നിവിടങ്ങളിലും ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Post Top Ad