ഹോട്ടലുകളിലെ സമയ നിയന്ത്രണം അപ്രായോഗികം ; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

ഹോട്ടലുകളിലെ സമയ നിയന്ത്രണം അപ്രായോഗികം ; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

 


കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി  ഹോട്ടലുകൾ 9 മണിക്ക് അടക്കണമെന്ന നിർദ്ദേശം അപ്രായോഗികമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. കൊവിഡിനെ തുടര്‍ന്ന് കടുത്ത വ്യാപാരമാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശം.   കൊവിഡ് മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്തോടെ ഹോട്ടലുകളിൽ കച്ചവടം പകുതിയായി കുറയും. റംസാൻ നോമ്പ് ആരംഭിച്ചതോടെ പകൽ കച്ചവടവും പ്രതിസന്ധിയിലാണ്. നിലവിൽ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പകുതി സീറ്റിൽ മാത്രം ആളുകളെ പ്രവേശിക്കാൻ പാടുള്ളൂ എന്നതിലും ഇളവുനൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു.

Post Top Ad