തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 24, ശനിയാഴ്‌ച

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ല കളക്ടറുടെ ഉത്തരവ്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കൊവിഡ്  ഇതര ചികിത്സകളും നിർത്തിവെക്കാനും അടിയന്തരമല്ലാത്ത സാഹചര്യത്തിൽ കിടത്തി ചികിത്സയിൽ ഉള്ള കൊവിഡ് ഇതര രോഗികളെ ഡിസ്ചാർജ് ചെയ്യാനും ഉത്തരവിൽ പറയുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ  700 കിടക്കകൾ കൂടി കോവിഡ് ചികിത്സക്കായി തയ്യാറാക്കണം. കൂടാതെ, 250 ഐസിയു കിടക്കകളും 100 വെന്റിലേറ്ററുകളും കൊവിഡ് ചികിത്സയ്ക്ക് ആയി മാത്രം മാറ്റണം. തീവ്ര പരിചരണം ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ സിഎഫ്എൽടി സികളിലേക്ക് മാറ്റണം.   കോവിഡ് ഇതര രോഗികളെ  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് അയക്കണം എന്നിങ്ങനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിലെ മറ്റു നിർദ്ദേശങ്ങൾ.

Post Top Ad