സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ വേണ്ട ; ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഒരുങ്ങി കേരളം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ വേണ്ട ; ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ ഒരുങ്ങി കേരളം

 


സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണ്ടെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.    ഒരു കോടി ഡോസ്  കോവിഡ് വാക്സിൻ സ്വന്തം നിലയ്ക്ക് വാങ്ങാനും  മന്ത്രിസഭായോ​ഗത്തിൽ  ധാരണയായി.  ആദ്യ ഘട്ടം എന്ന നിലയിൽ മെയ് ഒന്നാം തിയതിക്കുള്ളിൽ പത്ത് ലക്ഷം ഡോസ് വാങ്ങും.  70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്സിനും വാങ്ങാനാണ് തീരുമാനം.  


15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം നിലവിൽ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോൾ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തൽ. 


നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ, രാത്രികാല കർഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗൺ വേണമോ എന്ന കാര്യം തീരുമാനിക്കും. 


Post Top Ad