ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി ; തെരഞ്ഞെടുപ്പ് കമ്മീഷൻ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 3, ശനിയാഴ്‌ച

ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി ; തെരഞ്ഞെടുപ്പ് കമ്മീഷൻ

 


ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം   ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കേസ് എടുക്കുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചു. ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പുറത്തിറക്കിയ മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. 


ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട്  ചെയ്യുന്നതിന് മുൻപ്  ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ ഒപ്പും പെരുവിരൽ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇരട്ടവോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.


Post Top Ad