നിരത്തുകളിലെ പുകവണ്ടികളെ പിടിക്കാൻ മോട്ടോര്‍വാഹനവകുപ്പ് പരിശോധന - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

നിരത്തുകളിലെ പുകവണ്ടികളെ പിടിക്കാൻ മോട്ടോര്‍വാഹനവകുപ്പ് പരിശോധന

 


നിരത്തുകളിൽ  അമിതമായി പുക പുറത്തു വിടുന്ന വാഹനങ്ങള്‍ പിടികൂടാന്‍  മോട്ടോര്‍വാഹനവകുപ്പ് പരിശോധന.ഇതിനായി  ഈ മാസം 15 മുതല്‍ 30 വരെയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ  പ്രത്യേക പരിശോധന. ഹരിത ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  അനധികൃത പാർക്കിങ്ങിനെതിരേയും നടപടിയെടുക്കും. 


സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങൾ ഓൺലൈനാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. പരിശോധനാവേളയിൽത്തന്നെ കേന്ദ്രീകൃത സോഫ്റ്റ്‌വേർ സംവിധാനത്തിലേക്ക് വിവരങ്ങൾ കൈമാറുന്നവിധത്തിലാണ് ക്രമീകരണം. പുകപരിശോധനാകേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിനും പോലീസിനും ഓൺലൈനിൽ ലഭിക്കും. 


രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും.  ‘വാഹൻ’ സോഫ്റ്റ്‌വേറിൽ വാഹനത്തിന്റെ രജിസ്റ്റർനമ്പർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിൽ സാധുതയുള്ള പുകപരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നു വ്യക്തമാകും. അതിനാൽ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഓൺലൈനിൽ പിഴ ചുമത്താനാകും.


Post Top Ad