വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അയൽവാസി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

 
വർക്കല ഹരിഹരപുരത്ത്  വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അയൽവാസിയെ അറസ്റ്റുചെയ്‌തു. ഹരിഹരപുരം നെല്ലേറ്റുമുക്കിൽ തട്ടൻഅഴികം വീട്ടിൽ സുഭാഷാണ് (38) അറസ്റ്റിലായത്.  തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന  ലതികയെയാണ് (53)​ മദ്യപിച്ചെത്തിയ  സുഭാഷ് ക്രൂരമായി മർദ്ദിച്ചത്.  


ഗുരുതരമായി പരിക്കേറ്റ ലതിക ഭയന്ന് രണ്ട് ദിവസമായി മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് പരവൂർ സ്റ്റേഷൻ പരിധിയിലായതിനാൽ പരവൂർ പൊലീസിന് പ്രതിയെ കൈമാറുമെന്ന് വർക്കല ഡിവൈ.എസ്.പി ബാബുകുട്ടൻ അറിയിച്ചു.


Post Top Ad