പതിനെട്ടു വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

പതിനെട്ടു വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ


 പതിനെട്ടു വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ്  വാക്‌സിന്‍ ഓൺലൈൻ  രജിസ്‌ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. മെയ് ഒന്നു മുതൽ ഇവര്‍ക്കു വാക്‌സിന്‍ വിതരണം ആരംഭിക്കും.  കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്‌സിന്‍ ലഭിക്കുന്നത്. വാക്‌സിന്‍ കേന്ദ്രവും സ്വീകരിക്കുന്ന  തീയതിയും പോര്‍ട്ടല്‍ വഴി തെരഞ്ഞെടുക്കാനാവും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതല്‍ പതിനെട്ടു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.    രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവർക്ക് മുൻഗണന നൽകിയാകും 18 വയസ്സിനു മുകളിലുള്ളവരിലേക്കു കുത്തിവയ്പ് വ്യാപിപ്പിക്കുന്നത്. രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.


കോ-വിൻ വെബ്സൈറ്റിൽ   രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം :


1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.

4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.

5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക

 കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ഇവയില്‍ ഏതെങ്കിലും തിരച്ചറിയല്‍ രേഖകൾ കരുതുക 

➧ വോട്ടർ ഐഡി

➧ ആധാർ കാർഡ്

➧ പാൻ കാർഡ്

➧ പാസ്‌പോർട്ട്

➧ ഡ്രൈവിങ് ലൈസന്‍സ്

➧ തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

➧ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്

➧ ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ

➧ പെൻഷൻ പ്രമാണം

➧ സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്


Post Top Ad