മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം വീട്ടിൽ ഷാജി (32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ഇന്ന് രാവിലെ പൂത്തുറ പള്ളിക്ക് സമീപം കടലിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഞ്ചുതെങ്ങു കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്‌സ്മെന്റും സംയുക്തമായി കടലിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോസ്റ്റ്‌മാർട്ടത്തിനായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെ 8:30 മണിയോടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനുശേഷം കടൽ മാർഗ്ഗം അഞ്ചുതെങ്ങിലേക്ക് പോകുന്നതിനിടെ മുതലപ്പൊഴി കായലിൽ വെച്ച് ഇദ്ദേഹത്തിന് ജന്നി വന്ന് വള്ളത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈയിൽ എൻഫോഴ്സ്മെൻ്റും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Post Top Ad