പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 25, ഞായറാഴ്‌ച

പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥന്റെ   മൃതദേഹം വീട്ടിനുള്ളിൽ  കണ്ടെത്തി. മൃതദേഹത്തിന് അഞ്ചുദിവസത്തെ  പഴക്കമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു(50)വിന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ കോൺസ്റ്റബിൾ ആണ്.  കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു ഷിബു.

ആറു ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി  കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന്  നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് ഷിബുവിനെ കട്ടിലില്‍ മരിച്ചനിലയില്‍  കണ്ടെത്തിയത്.

പത്തുവര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഷിബു വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരണകാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നായിരിക്കാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

Post Top Ad