കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ വേണം ; കെജിഎംഒഎ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ വേണം ; കെജിഎംഒഎ

 


കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും രോഗവ്യാപനം നിയന്ത്രിക്കാന്‍  അടിയന്തര ഇടപെടല്‍ വേണം. സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നേരത്തെ ഐഎംഎ ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ സംഘടനയായ കെജിഎംഒഎ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്. 


കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.   ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍  പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. അനിവാര്യമായ ഘട്ടത്തിൽ അവസാനത്തെ ആയുധമായിട്ടായിരിക്കും ലോക്കഡൗണ്‍ പ്രഖ്യാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 


Post Top Ad