വെഞ്ഞാറമൂട്ടിൽ ഫ്രൂട്സ് കടയുടെ മറവിൽ അനധികൃത മദ്യവില്പന - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 3, ശനിയാഴ്‌ച

വെഞ്ഞാറമൂട്ടിൽ ഫ്രൂട്സ് കടയുടെ മറവിൽ അനധികൃത മദ്യവില്പന

 


വെഞ്ഞാറമൂട്  ബസ്സ്റ്റാൻഡിന് എതിർവശത്തുള്ള പഴക്കടയിൽ നിന്നും പതിനഞ്ച് ലിറ്റർ മദ്യവും മദ്യം  വിറ്റു കിട്ടിയ 24500  രൂപയും പിടിച്ചെടുത്തു.  ഡ്രൈ ഡെ ദിവസങ്ങളിൽ കട കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ  വാമനപുരം എക്‌സൈസ് ഇൻസ്‌പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം  പിടികൂടിയത്.  കടയുടമ ശ്രീരാജിന്റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു. പരിശോധനക്കിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മുങ്ങിയ പ്രതി ശ്രീരാജിനായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി എക്‌സൈസ്  അധികൃതർ അറിയിച്ചു. 

Post Top Ad