നിയന്ത്രണം വിട്ട ജീപ്പിന് അടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

നിയന്ത്രണം വിട്ട ജീപ്പിന് അടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

 


പാലോട്  നിയന്ത്രണം വിട്ട ജീപ്പിന് അടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.  ഭരതന്നൂർ മൈലമൂട് കോലിഞ്ചിയാൽ അനിൽ കുമാറാണ് ( 36 ) മരിച്ചത്. ഇന്ന് രാവിലെ 7  മണിയോടെ പാലോട് കരിമൺ കോട് വച്ചാണ്  അപകടമുണ്ടായത്.   സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും ചാക്കിൽ നിറച്ച നെല്ലുമായി വരുകയായിരുന്ന ജീപ്പ്  കയറ്റം കയറയുന്നതിനിടയിൽ ഭാര കൂടുതൽ കാരണം ജിപ്പിൻ്റെ പിൻഭാഗംപൊങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജിപ്പിൻ്റെ പിൻഭാഗത്തുണ്ടായിരുന്ന അനിൽകുമാർ തെറിച്ച് താഴെ വിഴുകയും പിന്നിലേക്ക് ഇറങ്ങിയ ജീപ്പിൻ്റെ അടിയിൽ പെടുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ അനിൽ അപകടസ്ഥലത്ത് വച്ച്  തന്നെ മരിച്ചു. വിവാഹിതനായ അനിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കിളിമാനൂരിലാണ് താമസം. 

Post Top Ad