ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്


 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിക്കായി റെയിൽവേ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് യുവതിയെ അക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി പൊലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.  റെയില്‍വേ പൊലീസ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 


തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.  പ്രതി ബാബുക്കുട്ടൻ  സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.  ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ടെയിനിൽ നിന്നും ചാടി പരുക്കേറ്റ യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. Post Top Ad