പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെ നടപടി സ്വീകരിക്കരുത് ; സുപ്രീംകോടതി ഉത്തരവ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെ നടപടി സ്വീകരിക്കരുത് ; സുപ്രീംകോടതി ഉത്തരവ്

 


രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍  പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും നടപടി സ്വീകരിക്കരുതെന്ന്  മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. കേന്ദ്ര,സംസ്ഥാനസര്‍ക്കാറുകള്‍,ഡിജിപിമാര്‍ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.  


പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. ഓക്‌സിജന്‍ കുറവിനെ കുറിച്ചോ. മറ്റ് സൗകര്യങ്ങള്‍ സംബന്ധിച്ചോ സമൂഹമാധ്യമങ്ങള്‍ പ്രതികരിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുത്താല്‍  അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  ഓക്‌സിജന്‍, മരുന്ന് വിതരണം, വാക്‌സിന്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധായാലുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

 

Post Top Ad