കിളിമാനൂർ കൊച്ചു പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി നാളെ മുതൽ ഗതാഗത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

കിളിമാനൂർ കൊച്ചു പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി നാളെ മുതൽ ഗതാഗത നിയന്ത്രണം

 കിളിമാനൂർ കൊച്ചു പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലം പൊളിച്ചു നീക്കുന്നതിനാൽ  ഏപ്രിൽ 29  (നാളെ) മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. കിളിമാനൂർ - ആലംകോട് റോഡിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് കൊച്ചു പാലം സ്ഥിതി ചെയ്യുന്നത്.   ആലങ്കോട് ഭാഗത്തുനിന്നും കിളിമാനൂർ വഴി കൊട്ടാരക്കര ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകേണ്ട വലിയ വാഹനങ്ങൾ പുതിയകാവിൽ നിന്നും മലയാമഠം പാപ്പാല റോഡ് വഴി പാപ്പാല ജങ്ഷൻ വഴിയും  കൊട്ടാരക്കര/തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാപ്പാല നിന്നും മലയാമഠം റോഡിലെത്തി പുതിയകാവ് വഴി കിളിമാനൂർ സ്റ്റാൻഡിലേക്കും അവിടെനിന്നും ആലങ്കോട്ടേക്കും പോകേണ്ടതാണ്. ഇരുചക്രവാഹനങ്ങൾക്ക് കിളിമാനൂർ പ്രൈവറ്റ് സ്റ്റാൻഡിന് പിറകിൽ കൂടിയുള്ള റോഡ് ഉപയോഗിക്കാവുന്നതാണ്.പാലത്തിന്റെ  നിർമ്മാണ പ്രവർത്തനം 50 ദിവസത്തേക്ക് തുടരുന്നതാണ്.

Post Top Ad