മാമം നാളികേര കോപ്ലക്സിൽ നിന്നും "കേരജം " വെളിച്ചെണ്ണ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

മാമം നാളികേര കോപ്ലക്സിൽ നിന്നും "കേരജം " വെളിച്ചെണ്ണ

 


ആറ്റിങ്ങൽ മാമം നാളികേര  കോപ്ലക്സിൽ പുതിയ പ്ലാൻ്റ് സ്ഥാപിച്ചു. 3 ടൺ കൊപ്ര സംസ്ക്കരിച്ച് വെളിച്ചെണ്ണയാക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത പ്ലാൻ്റ് ട്രയൽ റണ്ണിന് റെഡിയായി. "കേരജം" വെളിച്ചെണ്ണ എന്ന ബ്രാൻ്റിലാണ് വിപണിയിൽ ഇറക്കുന്നത്. കൊപ്ര വെളിച്ചെണ്ണയാക്കുന്നതൊടൊപ്പം വേർതിരിച്ച് മാറുന്ന പിണ്ണാക്കും ഒരേ  സമയം പായ്ക്ക് ചെയ്യാനാകും.  മെഷിനറികളും ജനറേറ്ററും ബോയിലിംഗ് പ്ലാൻ്റും ഇൻസ്റ്റാൾ ചെയ്തു  കഴിഞ്ഞു. 5 കോടി രൂപയാണ് പ്ലാന്റിന്റെ  നിർമ്മാണ ചിലവ്. പ്ലാൻ്റിൻ്റെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണ്. ബി സത്യൻ എം എൽ എ, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. Post Top Ad