വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

 


പ്രായപൂർത്തിയാകാത്ത  വിദ്യാർഥിനിയെ  പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പടെ രണ്ട് പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.  നാവായിക്കുളം പഞ്ചായത്ത് മെമ്പർ കൂടിയായ മരുതികുന്ന്, മുല്ലനല്ലൂർ പുത്തൻവീട്ടിൽ സഫറുള്ള (44 ), ഷമീർ (32 ) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് 6 മാസക്കാലമായി കുട്ടിയെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു  വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുമായി ചങ്ങാത്തതിലായ ഷമീർ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഒടുവിൽ സംഗതി വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും  ചെയ്തു.   ഈ വിവരം ഷമീറിൽ നിന്നും അറിഞ്ഞ സഫറുള്ള ഇത് മുതലെടുത്ത് കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത കണ്ടതിനെ തുടർന്ന് വീട്ടുകാർ ചെൽഡ് ലൈനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്.  പള്ളിക്കൽ ഇൻസ്‌പെക്ടർ അനിൽകുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  


Post Top Ad