കോൺവെന്റിലെ കിണറ്റിൽ‍ കന്യാസ്ത്രീ മരിച്ച നിലയിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

കോൺവെന്റിലെ കിണറ്റിൽ‍ കന്യാസ്ത്രീ മരിച്ച നിലയിൽ

 


കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റിൽ മൃതദേഹം കണ്ടെത്തിയതും.

Post Top Ad