മുന്‍ മന്ത്രി ആർ. ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

മുന്‍ മന്ത്രി ആർ. ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ

 


കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അനുഭവപ്പെട്ട ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. 


കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. 

Post Top Ad