സിബിഎസ്ഇ സിലബസ് പരിഷ്കരണം ; കുട്ടികളുട‍െ പഠനഭാരം വർധിപ്പിക്കുമെന്ന് പരാതി - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

സിബിഎസ്ഇ സിലബസ് പരിഷ്കരണം ; കുട്ടികളുട‍െ പഠനഭാരം വർധിപ്പിക്കുമെന്ന് പരാതി

 


സിബിഎസ്ഇ മലയാളം സിലബസിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരെ പരാതി. 2021-22 കരിക്കുലത്തിൽ ഒൻപത്, പത്ത് ക്ലാസ്സുകളിലെ മലയാളം സിലബസിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. സിലബസിലെ പുതിയ മാറ്റങ്ങൾ കുട്ടികളുട‍െ പഠനഭാരം വർദ്ധിപ്പിക്കുമെന്നും മാതൃഭാഷാ പഠനത്തിൽ നിന്ന് കേരളത്തിലെ സിബിഎസ്ഇ വിദ്യാർത്ഥികളെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പരാതിയിൽ പറയുന്നു. 


കേരള സിലബസ് വിദ്യാലയങ്ങളിൽ മാതൃഭാഷാ അധ്യയനത്തിനായി നീക്കിവച്ചിട്ടുള പിരിയഡുകളുടെ എണ്ണം സിബിഎസ്ഇ വിദ്യാലയങ്ങളിലെ രണ്ടാം ഭാഷയ്ക്ക് നീക്കിവച്ചിട്ടുള്ള പിരീഡുകളേക്കാൾ കൂടുതലാണ്.  എസ്ഇആർടി സിലബസിൽ വ്യാകരണത്തിന് തീരെ പ്രാധാന്യം ഇല്ല. അതേസമയം സിബിഎസ്ഇ കരിക്കുലത്തിൽ വളരെയധികം വ്യാകരണ ഭാഗങ്ങൾ പഠിപ്പിക്കാനുണ്ട്. കേരള സിലബസ് വിദ്യാലയങ്ങളിലെ അധ്യയന രീതിയും ചോദ്യങ്ങളുടെ മാതൃകയും സിബിഎസ്ഇ സിലബസ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള സിലബസ് കുട്ടികളെപ്പോലെ ഇത്രയേറെ പാഠ്യ ഭാഗങ്ങൾ പഠിച്ചെടുക്കുക സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അസാധ്യമായിരിക്കുമെന്ന് പരാതിക്കാർ പറയുന്നു.

Post Top Ad