സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം ; ഐഎംഎ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം ; ഐഎംഎ

 സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തിന് മുകളില്‍ എത്തിയതോടെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ, കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.  കോവിഡ് തീവ്ര വ്യാപന പശ്ചാത്തലത്തിലാണ് ഐഎംഎ ലോക്കഡൗൺ വേണമെന്ന് ആവശ്യം മുന്നോട്ട് വച്ചത്.   ഇരുപത് ശതമാനത്തിന് മേലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്  ടെസ്റ്റ് ചെയ്യുന്ന അഞ്ച് പേരിൽ ഒരാൾ രോ​ഗബാധിതനാണെന്ന് കാണുമ്പോഴും അതിനേക്കാൾ എത്രയോ അധികം ആളുകൾ രോ​ഗബാധിതരായെന്നും ഐഎംഎ പറയുന്നു. സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂർണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതൽ രോ​ഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

Post Top Ad