സംവിധായകൻ കെ വി ആനന്ദ് അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

സംവിധായകൻ കെ വി ആനന്ദ് അന്തരിച്ചു


സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ  രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു.  ദിനപത്രത്തിൽ  ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട്  ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ  സഹായിയാട്ടായിരുന്നു വെളളിത്തിരയിൽ തുടക്കം കുറിച്ചത്. 


പിന്നീട്  1994ൽ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.  മിന്നാരം,  ചന്ദ്രലേഖ, മുതൽവൻ, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ കനാ കണ്ടേൻ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് സമ്മാനിച്ചു. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അദ്ദേഹത്തിന്റെ  അവസാന ചിത്രം. 

Post Top Ad