കൊവിഡ് നിയന്ത്രണങ്ങൾ ; ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലേക്ക് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 17, ശനിയാഴ്‌ച

കൊവിഡ് നിയന്ത്രണങ്ങൾ ; ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലേക്ക്

 കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതുഗതാതത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. ബസുകളിൽ ഇരുന്നു മാത്രം യാത്രചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം അപ്രായോഗികമാണെന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ സർവീസ് അവസാനിപ്പിച്ച് ബസുകൾ നിർത്തിയിടേണ്ടി വരുമെന്നും ബസുടമകൾ പറയുന്നു. 


മുഴുവന്‍ സീറ്റുകളിലും ആളെയിരുത്തി ശേഷം സര്‍വ്വീസ് തുടങ്ങുമ്പോള്‍ , വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പറ്റാതാകും. നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ നല്‍കിയാണ് നികുതി ഒടുക്കുന്നത്.  നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന തീരുമാനം കെഎസ്ആര്‍ടിസിക്ക് ഉള്‍പ്പെടെ വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും   സ്വകാര്യ ബസ്സുടമകള്‍ പറയുന്നു. ലോക്ക്ടൗണിനു  പുറമെ ഇന്ധന വില വര്‍ദ്ധനയുണ്ടാക്കിയ പ്രതിന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ബസുടമകൾ. Post Top Ad