ഭീംയാന പുരസ്ക്കാരം രാധാകൃഷ്ണൻകുന്നുംപുറത്തിന് സമ്മാനിച്ചു. - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ഭീംയാന പുരസ്ക്കാരം രാധാകൃഷ്ണൻകുന്നുംപുറത്തിന് സമ്മാനിച്ചു.


കവിരാധാകൃഷ്ണണൻ കുന്നുംപുറത്തിന്,  ഡോക്ടർ അംബേദ്ക്കർ മെമ്മോറിയൽ ഭീംയാന പുരസ്ക്കാരം നൽകി.ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഭീംയാന കൂട്ടായ്മയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ചരിത്ര, വർത്തമാനങ്ങളെ കുറിച്ചുള്ള "മണിത്താളം " എന്ന പുസ്തക രചനക്കാണ് പുരസ്ക്കാരം നൽകിയത്.അംബേദ്ക്കർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഊരൂപൊയ്ക, കോളിയൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോ-ഓഡിനേറ്റർ സജീവ് പുരസ്ക്കാരം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, അജിൽ മണിമുത്ത്, തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ചവരെ ആദരിച്ചു.

Post Top Ad