വർക്കലയിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

വർക്കലയിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു

 


വർക്കല ചെറുന്നിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു മൂന്നു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.  പശ്ചിമ ബംഗാൾ സ്വദേശികളായ അർജുൻ,  ജയദേവ്,  വിനോദ് എന്നിവരാണ് മണ്ണിടയിൽപെട്ടത്.   ഉടൻ തന്നെ നാട്ടുകാരും വർക്കല പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്ന് തൊഴിലാളികളെയും വർക്കല ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. 

Post Top Ad