പ്രശസ്‍ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

പ്രശസ്‍ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

 


പ്രശസ്‍ത സിനിമാ-നാടക നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69  വയസായിരുന്നു.  ഇന്ന് പുലർച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു.  നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനേതാവ്,   സംവിധായകൻ എന്ന നിലകളിലും   അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. മേഘരൂപൻ എന്ന സിനിമ സംവിധാനം ചെയ്തു.  കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 

Post Top Ad