മീൻ മാർക്കറ്റിൽ ഡ്രൈവർക്കു നേരെ ആക്രമണം ; പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 7, ബുധനാഴ്‌ച

മീൻ മാർക്കറ്റിൽ ഡ്രൈവർക്കു നേരെ ആക്രമണം ; പ്രതികൾ അറസ്റ്റിൽ

 


നെയ്യാറ്റിൻകര ടിബി ജംക്‌ഷനിലെ മാർക്കറ്റിൽ മീൻ വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡ്രൈവർ ആക്രമിക്കപ്പെട്ട  സംഭവത്തിലെ പ്രതികളെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.  പാറശാല ഇഞ്ചിവിള കീഴെ കോഴിവിള വീട്ടിൽ നിസാമുദ്ദീൻ (33), മരുതൂർ മൂന്നുകല്ലിൻമൂട് ആലുനിന്നവിള പുത്തൻവീട്ടിൽ നൗഷാദ് (35), കന്യാകുളങ്ങര കൈതക്കോണം എ.എസ്. മൻസിലിൽ അബ്ദുൽ അസീസ് (52), ആറാലുമൂട് അഴകറത്തല റീജ മൻസിലിൽ മുഹമ്മദ് അബുതാഹിർ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഊരുട്ടുകാല ജെ.എസ്. ഭവനിൽ സജീബിന് (41) ആണ് മർദനമേറ്റത്. 


ആക്രമണത്തിൽ പരിക്കേറ്റ സജീബ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. മരണം വരെ സംഭവിക്കുമായിരുന്ന  ആക്രമണ കേസിലെ പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് സജീബിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നും പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നും അവർ പറഞ്ഞു. സജീബ് ആക്രമിക്കപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സജീബിന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ മീൻ മാർക്കറ്റ് റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. അതിനു ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്.


Post Top Ad