തിരുവനന്തപുരം ശ്രീചിത്രയിൽ ഒപി പരിശോധനയിൽ നിയന്ത്രണം ; പകരം ടെലി മെഡിസിൻ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

തിരുവനന്തപുരം ശ്രീചിത്രയിൽ ഒപി പരിശോധനയിൽ നിയന്ത്രണം ; പകരം ടെലി മെഡിസിൻ

 


തിരുവനന്തപുരം  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒപി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി.  ഹൃദ്രോഗവിഭാഗത്തിൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കും  രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കൊവിഡ് ബാധ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.  ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്.  


ഒപി ചികിത്സ കുറച്ചതിനെ തുടർന്ന്  ശ്രീചിത്രയിൽ ടെലി മെഡിസിൻ  സംവിധാനം  ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയിൽ രജിസ്റ്റർ ചെയ്ത ഫയൽ ഉള്ള  രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ  സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടർ ഒപ്പിട്ട പ്രിസ്ക്രിപ്ഷൻ ഡൌൺലോഡ് ചെയ്യുവാനും  സാധിക്കും. റിവ്യൂ ഫീസ് ഓൺലൈൻ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്മെൻറ് മെസ്സേജ് ആയി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ  അയക്കും. ബന്ധപ്പെടേണ്ട നമ്പർ : 04712524535 / 435 / 615. mrd@sctimst.ac.in  ഇമെയിൽ ആയും ടെലിമെഡിസിൻ അപേക്ഷ നൽകാവുന്നതാണ്.  


Post Top Ad