വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണം ഹർജി ഹൈക്കോടതിയിൽ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണം ഹർജി ഹൈക്കോടതിയിൽ


നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയ് ഒന്നിന് അർദ്ധരാത്രി മുതൽ രണ്ടിന് അർദ്ധരാത്രി വരെ ലോക്ക്‌ഡൗൺ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ പ്രതികരണം തേടിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ. വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.



Post Top Ad