സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് തടവുശിക്ഷ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 27, ചൊവ്വാഴ്ച

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് തടവുശിക്ഷ


സോളാർ തട്ടിപ്പ് കേസിൽ  സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.  സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലെ രണ്ടാം പ്രതിയാണ് സരിത.  ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. പലതവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന സരിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.  കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.


കോഴിക്കോട് സെന്റ‌്‌ വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു 42.70 ലക്ഷം രൂപ വാങ്ങിയതിനു  പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണു പരാതി.  കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു. 2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു.


Post Top Ad