പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 9, വെള്ളിയാഴ്‌ച

പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു

 


പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു.  ഇന്ന് രാവിലെയാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും  വെട്ടിയത്.  വെട്ടേറ്റ്  ഗുരുതരാവസ്ഥയിലായ ഭാര്യയും ആറ് വയസ്സുള്ള മകനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.    


പോത്തൻകോട് പൂലന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. പോത്തൻകോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുടംബവഴക്കാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. തെങ്ങുകയറ്റ തൊഴിലിനായി ഇവർ  അടുത്ത കാലത്താണ് കേരളത്തിലെത്തിയത്.  ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

 

Post Top Ad