എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; വിദ്യാഭ്യാസ വകുപ്പ് - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; വിദ്യാഭ്യാസ വകുപ്പ്

 


സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നതെന്നും  വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  21, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്. 


പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ്  വ്യക്തമാക്കി.അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ധരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്.  ഓരോ സ്കൂളിന്‍റെയും സാഹചര്യം അനുസരിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 


Post Top Ad