കൊവിഡിന് പിന്നാലെ ന്യൂമോണിയയും; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഐ.സി.യുവില്‍ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 13, ചൊവ്വാഴ്ച

കൊവിഡിന് പിന്നാലെ ന്യൂമോണിയയും; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഐ.സി.യുവില്‍

 


കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. സീപ്ക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്‌നമുള്ളതിനാലാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സ്പീക്കറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

Post Top Ad