ആറ്റിങ്ങലിലെ ആദ്യ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ആറ്റിങ്ങലിലെ ആദ്യ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ

 


ആറ്റിങ്ങൽ നഗരത്തിൽ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ. സ്കൂളിനെ  സി.എഫ്.എൽ.റ്റി.സി സെന്ററാക്കി മാറ്റാനുള്ള  നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  ഏകദേശം 125 രോഗികളെ ഒരേസമയം  ഇവിടെ ശുശ്രൂഷിക്കാൻ സാധിക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ജില്ല ഭരണകൂടം പട്ടണത്തിൽ ചികിൽസ കേന്ദ്രങ്ങൾ തുറക്കാൻ നഗരസഭയോടും റവന്യൂ വിഭാഗത്തോടും ആവശ്യപ്പെടുക ആയിരുന്നു. സമയബന്ധിതമായി സി.എഫ്.എൽ.റ്റി.സി സെന്ററിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി രോഗികളെ ശുശ്രൂഷിക്കാനുള്ള എല്ലാ സംവിധാനവും ഏർപ്പെടുത്തും.


 നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, സെക്രട്ടറി എസ്. വിശ്വനാഥൻ, തഹൽസീദാർ ജാസ്മിൻ ജോർജ്, ഡപ്യൂട്ടി തഹൽസീദാർ വേണു, താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, താലൂക്ക് കൊവിഡ് നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു, ചാർജ് ഓഫീസർ ഡോ.ബിന്ദുധരൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ.ആരീഷ് തുടങ്ങിയവരുടെ സംഘം സ്കൂളിലെത്തി സി.എഫ്.എൽ.റ്റി.സി സെന്ററാക്കി മാറ്റാനുള്ള അടിയന്തിര സംവിധാനങ്ങൾ ഒരുക്കി.  കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ നഗരവാസികൾ കനത്ത ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അറിയിച്ചു. 


Post Top Ad