ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

 


കല്ലമ്പലത്ത്  ഇടിമിന്നലേറ്റ്  യുവാവ് മരിച്ചു.  ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ  സഫീർ (36) ആണ് മരിച്ചത്.  ഇന്നലെ വൈകുന്നേരമാണ്  സംഭവം.  വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവെ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു.  തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  സംഭവ സമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇടിമിന്നലിൽ വീടിനും വയറിംഗ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചു. ഭാര്യ :സലീന, മക്കൾ : സഫാന, സഫ്രീന, സഫാൻ. 

Post Top Ad