ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളിൽ ലോക്ക് ഡൗൺ - EC Online TV

Breaking

Post Top Ad


2021, ഏപ്രിൽ 28, ബുധനാഴ്‌ച

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളിൽ ലോക്ക് ഡൗൺ

 


കൊവിഡ് രോഗ വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പ്രാദേശിക  ലോക്ക് ഡൗൺ വേണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.  ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 


കേരളത്തിൽ പത്തനംതിട്ട, കൊല്ലം ഒഴികെ പന്ത്രണ്ട് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ലോക്ക് ഡൗൺ വന്നാൽ പന്ത്രണ്ട് ജില്ലകൾ അടച്ചിടേണ്ടിവരും.  ഇത്തരത്തിൽ രാജ്യത്തെ 150 ജില്ലകൾ അടച്ചിടണമെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.  അവശ്യസർവീസുകൾക്കടക്കം ഇളവ് നൽകിയാകും ലോക്ക്ഡൗൺ.  വ്യാപനം തടയുന്നതിന് അടുത്ത കുറച്ച് ആഴ്ചകളിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ  വിലയിരുത്തൽ.   

Post Top Ad